Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെതിരെ ലോറന്‍സിന്റെ മകള്‍

കൊച്ചി: ഒരു കാരണവര്‍ എന്ന നിലയില്‍ താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യം വി.എസ്. രാഷ്ട്രീയ വിരോധം തീര്‍ക്കാനായി പരസ്യമാക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് എംഎം ലോറന്‍സിന്റെ മകള്‍ ആശ.

വിഎസ് അച്യുതാനന്ദന് രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ളതല്ല തങ്ങളുടെ കുടുംബജീവിതം. മാധ്യമങ്ങള്‍ക്കായി എഴുതിയ തുറന്ന കത്തിലാണ് ലോറന്‍സിന്റെ മകള്‍ വിഎസിനെതിരെ രംഗത്തെത്തിയത്.

തന്റെ അച്ഛനും അമ്മയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിന്റെ പേരില്‍ അമ്മയെ മാനസികരോഗാശുപത്രിയില്‍ അടയ്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇക്കാര്യം താന്‍ പിണറായിയേയും എസ്ആര്‍പിയേയും അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ യാതൊരു ഇടപെടലും ഉണ്ടാകാതെ വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസിനെ കണ്ട് ഇക്കാര്യം അറിയിച്ചു.

ഒടുവില്‍ അച്ഛന്റെ തീരുമാനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യവുമുണ്ടായി. കുറെ കാലം മുമ്പ് നടന്ന ഈ സംഭവം ഇപ്പോള്‍ വിഎസ് രാഷ്ട്രീയവിരോധം തീര്‍ക്കാനായി ഉപയോഗിക്കുമെന്ന് കരുതിയില്ലെന്നും ഇത് മൂലം പിതാവിനുണ്ടായ മനോവിഷമത്തിന് മാപ്പു ചോദിക്കുന്നുവെന്നും ആശ കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+