പ്രക്ഷോഭം:പാക്കിസ്ഥാനില്‍ 20പേര്‍ കൊല്ലപ്പെട്ടു

കറാച്ചിയില്‍ നടന്ന പ്രക്ഷോഭത്തിലാണ് പതിന്നാല് പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ രണ്ട് പൊലീസുകാരും ഉണ്ട്. നൂറ്റിപ്പത്തോളം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ഓഫീസുകളും മൂന്ന് സിനിമാ തിയറ്ററുകളും മൂന്ന് ബാങ്കുകളും, പൊലീസ് വാഹനങ്ങളും അക്രമകാരികള്‍ തകര്‍ത്തു.
ഇസ്ലാമാബാദിലും പെഷവാറിലും ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുന്നോളം പേര്‍ക്കാണ് പരിക്കേറ്റത്. ആകെ കോടിക്കണക്കിന് രൂപയുടെ പൊതു മുതലാണ് പ്രക്ഷോഭത്തില്‍ നശിപ്പിക്കപ്പെട്ടത്.
അമേരിക്കക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രക്ഷോഭകാരികള്‍ പ്രകടനം നടത്തിയത്. അക്രമത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങളിലെ സെല്‍ഫോണ്‍ സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയായിരുന്നു വെള്ളിയാഴ്‌ച.












Click it and Unblock the Notifications