കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കം:സിക്കിമില്‍ 24 പേര്‍ കൊല്ലപ്പെട്ടു

  • By Shabnam Aarif
Google Oneindia Malayalam News

Sikkim Map
ദില്ലി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളപായം. സിക്കിമില്‍ 24 പേരും അരുണാചല്‍ പ്രദേശില്‍ മൂന്നു പേരും കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌.

കനത്ത വെള്ളപ്പൊക്കത്തെയും, മണ്ണിടിച്ചിലിനെയും തുടര്‍ന്ന്‌ ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. അസമില്‍ 13 ജില്ലകളിലായി ഏഴു ലക്ഷം ആളുകളെയാണ്‌ വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്‌.

ബ്രഹ്മപുത്രാ നദി കര കവിഞ്ഞൊഴുകുകയാണ്‌. ഇതോടെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്‌.

സിക്കിമില്‍ കഴിഞ്ഞ പത്തൊന്‍പതാം തീയതി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്‌. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ 9 അംഗങ്ങളും ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷനിലെ 12 പേരും ഉള്‍പ്പെടും സിക്കിമില്‍ മരണപ്പെട്ട 24 പേരില്‍.

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ റോഡ്‌ ഗതാഗതം താറുമാറായി.

English summary
At least twenty four persons died, including those of Indo-Tibetan Border Police (ITBP) and Border Roads Organisation (BRO) personnel, due to flash flood and landslides in remote areas of North Sikkim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X