കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎയ്‌ക്ക്‌ ആവശ്യമായ പിന്തുണയുണ്ട്‌:മന്‍മോഹന്‍

  • By Shabnam Aarif
Google Oneindia Malayalam News

Manmohan Singh
ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തി. സര്‍ക്കാറിന്‌ ആവശ്യമായ പിന്തുണയുണ്ട്‌ എന്ന്‌ പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിച്ചു.

19 എംപിമാരുള്ള തൃണമൂല്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു. എന്നാല്‍ 22 എംപിമാരുള്ള സമാജ്‌വാദി പാര്‍ട്ടിയുടെയും മറ്റും പുറമെ നിന്നുള്ള പിന്തുണയാണ്‌ ഇപ്പോള്‍ സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്നത്‌.

തിങ്കളാഴ്‌ചയോടെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താനാണ്‌ സാധ്യത. രാഷ്ട്രപതിയുടെ ബുധനാഴ്‌ചയിലെ കാശ്‌മീര്‍ സന്ദര്‍ശനത്തിന്‌ മുമ്പായി സത്യപ്രതിജ്ഞ നടത്താനാണ്‌ നീക്കം.

തൃണമൂല്‍ കോണ്‍ഗ്രസ്‌ കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിക്കുകയും, മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്‌ത സാഹചര്യത്തില്‍ നാഥനില്ലാതായ റയില്‍വെ വകുപ്പിന്റെ താല്‍കാലിക ചുമതല ഉപരിതല ഗതാഗത മന്ത്രി സിപി ജോഷിക്കാണ്‌.

റയില്‍വെ വകുപ്പ്‌ ഇത്തവണ സഖ്യകക്ഷികള്‍ക്ക്‌ നല്‍കാതെ കോണ്‍ഗ്രസ്‌ തന്നെ ഏറ്റെടുക്കാനാണ്‌ സാധ്യത. അങ്ങനെയെങ്കില്‍ 16 വര്‍ഷക്കാലത്തെ ഇടവേളയ്‌ക്ക്‌ ശേഷം ആയിരിക്കും കോണ്‍ഗ്രസ്‌ റയില്‍വെ വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌.

ജയറാം രമേശ്‌, ഗുലാം നബി ആസാദ്‌ എന്നീ പേരുകളാണ്‌ പുതിയ റയില്‍വെ മന്ത്രി സ്ഥാനത്തേക്ക്‌ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍.

മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോള്‍ പുതിയ മന്ത്രിമാരുടെ സാധ്യതാ ലിസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

English summary
A day after the Trinamool Congress quit the government, Prime Minister Manmohan Singh visited President Pranab Mukherjee on Saturday to discuss the current political situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X