രാഹുല്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ്

രാഹുലിനെ നേതൃനിരയിലെത്തിക്കുക എന്നത് തന്നെയാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിക്കുന്നതിനു പിന്നിലെ ഉദ്ദേശം. പാര്‍ട്ടി അധ്യക്ഷയ്‌ക്ക് തൊട്ടു താഴെയുള്ള ഏറ്റവും വലിയ സ്ഥാനമാണ് ഇതോടെ രാഹുലിന് ലഭിക്കും.
വൈസ് പ്രസിഡന്റ് സ്ഥാനം അല്ലെങ്കില്‍ സെക്രട്ടറി ജനറല്‍ പദവിയോ രാഹുലിന് ലഭിക്കും എന്നാണ് സൂചന. നിലവില്‍ പാര്‍ട്ടിയില്‍ ഈ പദവികള്‍ ഇല്ല എന്നതാണ് ശ്രദ്ധേയമായ വസ്‌തുത. മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോള്‍ രാഹുല്‍ മന്ത്രിസഭയിലെത്തും എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
എന്നാല്‍ സര്‍ക്കാരില്‍ ചേരുന്നതിനേക്കാള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത് എന്നായിരുന്നു ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.












Click it and Unblock the Notifications