കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബിനോട്‌ ബഹുമാനം;തൃണമൂല്‍ മത്സരത്തിനില്ല

  • By Shabnam Aarif
Google Oneindia Malayalam News

കൊല്‍ക്കത്ത: കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ ശക്താമായ വിമര്‍ശനം ഉന്നയിക്കുകയും കേന്ദ്രത്തിനുള്ള പിന്തുണ വരെ പിന്‍വലിക്കുകയും ചെയ്‌ത തൃണമൂല്‍ പക്ഷേ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരത്തിനില്ല.

പശ്ചിമ ബംഗാളിലെ ജങ്കിപ്പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയും രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ മകനുമായ അഭിജിത്‌ മുഖര്‍ജിക്കെതിരെ മത്സരിക്കണ്ട എന്നാണ്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.

പ്രണബ്‌ മുഖര്‍ജി രാഷ്ട്രപതിയായതോടെ ഒഴിവു വന്ന ലോക്‌സഭാ സീറ്റിലേക്കാണ്‌ ഇപ്പോള്‍ ജങ്കിപ്പൂരില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. പ്രണബ്‌ മുഖര്‍ജിയോട്‌ ബഹുമാനമുള്ളത്‌ കൊണ്ടാണ്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത്‌ എന്നാണ്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശദീകരണം.

ഒക്ടോബര്‍ പത്തിനാണ്‌ ജങ്കിപ്പൂര്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. സിപിഎം ആണ്‌ ഇവിടെ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി.

English summary
Despite severing of ties between both the parties, the Trinamool Congress didn't put up any candidate for the Jangipur bypoll against Congress nominee Abhijit Mukherjee, son of President Pranab Mukherjee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X