തിക്കും തിരക്കും:മഥുര ക്ഷേത്രത്തില്‍ 2 മരണം

സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്. രാധാഷ്ടമി ഉത്സവം നടക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായിരിക്കുന്നത്.
ഉത്സവത്തില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ഭക്ത ജനങ്ങളാണ് തടിച്ചു കൂടിയിരുന്നത്. തിരക്കു നിയന്ത്രണ വിധേയമാക്കാന്‍ ശാസ്‌ത്രീയ മാര്‍ഗങ്ങളൊന്നും ഏര്‍പ്പെടുത്താതിരുന്നതാണ് തിരക്ക് രണ്ടു പേരുടെ മരണത്തില്‍ കലാശിക്കാന്‍ കാരണമായത്.
മരിച്ച സ്‌ത്രീകളില്‍ ഒരാള്‍ ഹൃദയാഘാതം കാരണവും, മറ്റേയാള്‍ പടികളിലൂടെ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റും ആണ് മരിച്ചത്. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം നടന്നിരിക്കുന്നത്.












Click it and Unblock the Notifications