കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാഞ്ചിനെ സ്വീഡനിലേക്ക്‌ മാറ്റും:ഇക്വഡോര്‍

  • By Shabnam Aarif
Google Oneindia Malayalam News

Julian Assange
മെക്‌സിക്കോ: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുന്ന വിക്കിലീക്‌സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനിലെ എംബസിയിലേക്ക്‌ മാറ്റാന്‍ ഇക്വഡോര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

അസാഞ്ചിനെ സ്വീഡനിലേക്ക്‌ മാറ്റാന്‍ ബ്രിട്ടനോട്‌ അനുവാദം ചോദിക്കും എന്ന്‌ ഇക്വഡോര്‍ വിദേശകാര്യ മന്ത്രി റികാര്‍ഡോ പാറ്റിനോ അറിയിച്ചു. അസാഞ്ചിനെതിരെ സ്വീഡനില്‍ ലൈഗിക അതിക്രമ കേസ്‌ നിലവിലുണ്ട്‌.

സ്വീഡിഷ്‌ നിയമ സംവിധാനത്തില്‍ അസാഞ്ചിന്‌ അവിടെ കേസ്‌ നടത്താന്‍ സാധിക്കും എന്നതിനാലാണ്‌ അദ്ദേത്തെ സ്വീഡനിലേക്ക്‌ മാറ്റാന്‍ തയ്യാറാകുന്നത്‌ എന്നാണ്‌ എന്നാണ്‌ പാറ്റിനോ അറിയിച്ചിരിക്കുന്നത്‌.

അസാഞ്ചിനെ സ്വാഡന്‌ കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്‌ മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ്‌ അസാഞ്ച്‌. അദ്ദേഹത്തിന്‌ രാഷ്ട്രീയ അഭയം നല്‍കു എന്ന്‌ ഇക്വഡോര്‍ പ്രഖ്യാപിച്ചത്‌ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.

ഇക്വഡോര്‍ എംബസിയില്‍ നിന്നും അസാഞ്ച്‌ പുറത്തിറങ്ങിയാലുടന്‍ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യും എന്ന്‌ ബ്രിട്ടനും പ്രഖ്യാപിച്ചിരുന്നു.

English summary
Ecuador's government may ask the UK to allow safe passage for WikiLeaks founder Julian Assange to its embassy in Sweden so that he can respond to sex crimes allegations there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X