സോമാലിയന്‍ എംപിയെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു
മൊഗാദിഷു: സോമാലിയന്‍ പാര്‍ലമെന്റ് അംഗത്തെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. മുസ്‌തഫ ഹാജി മാലിം എന്ന എംപിയെയാണ് അജ്ഞാതന്‍ കൊപ്പെടുത്തിയിരിക്കുന്നത്.
മൊഗാദിഷുവിലെ വാബേരി ജില്ലയിലെ ഒരു പള്ളിയില്‍ നിന്നും പ്രാര്‍ത്ഥനയ്‌ക്കു ശേഷം പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു അജ്ഞാതന്റെ ആക്രമണം. വെടിവെച്ച ഉടനെ രക്ഷപ്പെട്ട അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വവും ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അല്‍ ഷബാബ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന.
ഈയിലെയാണ് മുസ്‌തഫ ഹാജി മാലിം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ സോമാലയന്‍ പ്രസിഡന്റ് ശരീഫ് ഷെയ്‌ഖ് അഹമ്മദിന്റെ ഭാര്യയുടെ പിതാവാണ് കൊല്ലപ്പെട്ട മാലിം.
കൊലപാതകത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications