അമ്മയെ അപമാനിച്ച പൂജാരിയെ 12കാരന്‍ കൊന്നു

അതിരാവിലെ കടയില്‍ നിന്നും പൂജാസാധനങ്ങള്‍ വാങ്ങാനെത്തിയ പൂജാരി കടയില്‍ സാധനം കൊടുക്കാനിരുന്ന ബാലന്‍ കൂടുതല്‍ പൈസ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് കുട്ടിയെ ശകാരിച്ചു. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട അമ്മയോടും പൂജാരി വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ പൂജാരി കുട്ടിയുടെ അമ്മയോട് നിലവിട്ടു പെരുമാറുകയും അക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു.
ഇതില്‍ കലി പൂണ്ട കുട്ടി പിതാവിന്റെ ലൈസന്‍സുള്ള തോക്കെടുത്ത് പൂജാരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ പൂജാരിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടക്കുന്‌പോള്‍ കുട്ടിയുടെ പിതാവ് പ്രഭാതസവാരിയ്ക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയെ പൊലീസ് അറസ്റ്റ്‌ചെയ്തു. തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications