ദില്ലി: അടുത്ത വര്‍ഷം മുതല്‍ ഇന്ത്യക്കുള്ളില്‍ എവിടെ സഞ്ചരിച്ചാലും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ റോമിങ് നിരക്കുകള്‍ നല്‍കേണ്ടിവരില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. എന്നാല്‍ ഏതു മാസം മുതലാവും ഇത് നിലവില്‍ വരിക എന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല.
2012ലെ ദേശീയ ടെലികോം നയം അനുസരിച്ചാണ് ഇന്ത്യയൊട്ടാകെ സൗജന്യ റോമിങ് പ്രഖ്യാപിച്ചത്. നിരന്തരം സഞ്ചരിയ്ക്കുന്ന ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ കുറയ്ക്കാന്‍ സഹായകമാവുന്നതാണ് റോമിങ് നിരോധനം.
അതേസമയം വരുമാനം കുറയുമെന്ന കാരണത്താല്‍ സൗജന്യ റോമിങ് നടപ്പാക്കുന്നതിനെ മൊബൈല്‍ കമ്പനികള്‍ എതിര്‍ക്കുകയാണ്. കമ്പനികളുടെ വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനവും റോമിങിലൂടെയാണ് ലഭിയ്ക്കുന്നത്.