ഐഎസ്ആര്‍ഒയില്‍ കയറാന്‍ ശ്രമം; മലയാളി പിടിയില്‍
ബാംഗ്ലൂര്‍: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഐഎസ്ആര്‍ഒയുടെ ബാംഗ്ലൂര്‍ ആസ്ഥാനത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച മലയാളി സ്ത്രീ പിടിയിലായി. കൊല്ലം സ്വദേശി ബ്യൂള എം.സാം (44) ആണ് പിടിയിലായത്.
അഹമ്മദാബാദില്‍ സ്ഥിര താമസക്കാരിയായ ഇവര്‍ തന്റെ പിതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി സെപ്തംബര്‍ 19ന് കൊല്ലത്ത് എത്തിയിരുന്നു. അന്നു രാത്രി തന്നെ ബാംഗ്ലൂരിലേയ്ക്ക് തിരിച്ച ബ്യൂള വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് ജീവന്‍ ബീമാനഗറിലുള്ള ഐഎസ്ആര്‍ഒയുടെ ഗസ്റ്റ്ഹൗസില്‍ താമസിച്ചു. സി.ഐ.എസ്.എഫിന്റെ സാധാരണ പരിശോധനയ്ക്കിടെ സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോളാണ് ഇവര്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് കാട്ടിയത്.
കൊല്ലത്തെ ഒരു സ്റ്റുഡിയോയില്‍ നിന്നാണ് ബ്യൂള വ്യാജ ഐഡി കാര്‍ഡ് സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങി വിവിധ കുറ്റങ്ങള്‍ക്ക് ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അതേസമയം ബ്യൂളയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഒക്ടോബര്‍ ആറു വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications