ആളില്ലാ ലെവല്‍ക്രോസിന് കാവല്‍ക്കാരനായി
ആലപ്പുഴ: ശനിയാഴ്‌ച ട്രെയില്‍ കാറിലിടിച്ച് അഞ്ച് ജീവിതങ്ങള്‍ പൊലിഞ്ഞ അരൂരിലെ ആളില്ലാ റയില്‍വെ ക്രോസില്‍ കാവല്‍ക്കാരനെ നിയമിച്ചു. അപകടം നടന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഭാഗത്തു നിന്നും ആ അടിയന്തിര നടപടി.
ഇവിടെ താല്‍ക്കാലിക ചങ്ങല ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് നാട്ടുകാരുടെ ഭാഗത്തു നിന്നും റയില്‍വെക്കെതിരെ കടുത്ത വിമര്‍ശനവും രോഷവും ഉയര്‍ന്നിരുന്നു.
ട്രെയിനുകള്‍ തടഞ്ഞും മറ്റും നാട്ടുകാര്‍ സംഭവ സ്ഥലത്ത് റയില്‍വെ അധികൃതര്‍ക്കെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.
പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റയില്‍വെ ഗേറ്റിന്റെ നിര്‍മ്മാണം പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ അപകടത്തില്‍ മരണമടഞ്ഞ അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. മരണപ്പെട്ട പെരുമ്പളം സ്വദേശി നാരായണന്‍, എളങ്കുന്നം സ്വദേശി കാര്‍ത്തികേയന്‍, അരൂര്‍ സ്വദേശി സുമേഷ്, പൂച്ചാക്കല്‍ സ്വദേശി ചെല്ലപ്പന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ അവരവരുടെ വീട്ടു വളപ്പിലും രണ്ടു വയസ്സുകാരന്‍ നെല്‍ഫിനെ അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിലും ആയിരുന്നു അടക്കിയത്.












Click it and Unblock the Notifications