നടന്‍ തിലകന്‍ അന്തരിച്ചു

ഒരു മാസം മുമ്പ് ഷൊര്‍ണൂറില്‍ സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്ത് വര്‍ഷം മുന്പ് വീഴ്ചയെതുടര്‍ന്ന് പക്ഷാഘാതം ബാധിച്ചു.
കുറച്ച് കാലം സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തിലകന് പിന്നീട് നാടക രംഗത്ത് എത്തി. നാടക രംഗത്ത് നിന്നാണ് തിലകന്‍ സിനിമയില്‍ എത്തിയത്. 1979-ല്‍ ഉള്‍ക്കടല്‍ എന്ന സിനിമയിലൂടെയാണ് ഈ നടന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ടെലിവിഷന്‍ സീരിയലുകളിലും തിലകന്‍ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകന്‍ ചലച്ചിത്ര-സീരിയല്‍ നടനും ഡബ്ബിങ് കലാകാരനും ആണ്. ആറ് മക്കളുണ്ട്.
2006-ല്‍ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഇത് നേടിക്കൊടുത്തത്. മുന്‍പ് ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകന്‍ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിരുന്നു.












Click it and Unblock the Notifications