Get Updates
Get notified of breaking news, exclusive insights, and must-see stories!

രമയുടെ ആവശ്യം ഗൗരവമായി കാണുന്നു: തിരുവഞ്ചൂര്‍

 Thiruvanchoor
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണോ എന്ന കാര്യം നിയമോപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിബിഐ അന്വേഷണം വേണമെന്ന കെകെ രമയുടെ ആവശ്യം ഗൗരവത്തോടെ തന്നെ കാണുന്നു. കേസിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും ഉണ്ടാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ടിപി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. കേസിലെ ഉന്നതരെ പിടികൂടാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് രമ പറഞ്ഞു. അതുകൊണ്ടു തന്നെ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ അറിയിച്ചു.

രാവിലെ 10 മണിയോടെ ടിപിയുടെ വീട്ടിലെത്തിയ ആഭ്യന്തരമന്ത്രി രമയുമായി കൂടിക്കാഴ്ച നടത്തി. രമ ആവശ്യപ്പെട്ടാല്‍ കേസ് സിബിഐയ്ക്ക് വിടുമെന്ന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ടിപി വധം സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+