യുവാവിന്റെ കൊലപാതകം; 17കാരന്‍ അറസ്റ്റില്‍

രണ്ടാഴ്ച മുമ്പ് നടന്ന കൊലപാതകം ശനിയാഴ്ച രാത്രിയാണ് പുറംലോകമറിയുന്നത്. വാക്കത്തികൊണ്ടു വെട്ടിയും തലയ്ക്കടിച്ചുമാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. 30,000 രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടമായതില്‍ അറസ്റ്റിലായ സുഹൃത്തിനു ബന്ധമുണ്ടെന്നു ബിനു ആരോപണമുന്നയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് നിഗമനം.
രക്ഷിതാക്കള്‍ മരിച്ചതിനാല്‍ ഒറ്റയ്ക്കാണു ബിനു താമസിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നഴ്‌സായിരുന്ന ബിനു ഒരുവര്‍ഷം മുന്‍പു പിതാവ് മരിച്ചതിനെത്തുടര്‍ന്ന് ഇവിടെ താമസമാക്കി കൃഷിപ്പണികളും മറ്റുമായി കഴിഞ്ഞുകൂടുകയായിരുന്നു. സഹോദരന്‍ വണ്ടന്‍മേട്ടിലും സഹോദരി ഉപ്പുതറയിലുമാണു താമസം.
ബിനുവിനെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നുവെങ്കിലും ഒറ്റയ്ക്കു താമസിച്ചിരുന്നതിനാല്‍ ബന്ധുക്കളാരും അന്വേഷിച്ചെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വീടിനുള്ളില്‍നിന്നു രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് ശനിയാഴ്ച രാത്രിതന്നെ സ്ഥലത്തെത്തി. പരിശോധനയില്‍ കൊലപാതകം നടന്നതായി തെളിഞ്ഞു. ബന്ധുക്കളില്‍നിന്നും നാട്ടുകാരില്‍നിന്നും ലഭിച്ച വിവരമനുസരിച്ച് പതിനേഴുകാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ മാസം ഒന്‍പതിനാണു കൊല നടന്നത്. രാത്രി ജോജോയുടെ വീട്ടിലെത്തിയ പതിനേഴുകാരന്‍ ഇയാളെ പുറമേ നിന്നു വിളിച്ചു. എന്നാല്‍, ശബ്ദം കേള്‍ക്കാത്തതിനെത്തുടര്‍ന്ന് ഓടു പൊളിച്ചിറങ്ങി വീടിനുള്ളില്‍ കടന്നു. മദ്യലഹരിയിലായിരുന്ന ജോജോയെ വാക്കത്തികൊണ്ടു വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് ഇരുമ്പു പൈപ്പിനു തലയ്ക്കടിച്ചു. ആക്രമണത്തെത്തുടര്‍ന്ന് എഴുന്നേറ്റോടിയ ബിനു അടുക്കളയില്‍ വീണു മരിക്കുകയായിരുന്നു.
മൊബൈല്‍ ഫോണില്‍ കണ്ട ചില നമ്പറുകളുമായി ബന്ധപ്പെട്ട് യുവാവ് ബിനുവിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു. പ്രതിയെ ഞായറാഴ്ച സംഭവസ്ഥലത്തെത്തിച്ചു തെളിവു ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇവരുടെ വീടിനു സമീപത്തെ തോടിനരികിലെ കാട്ടില്‍നിന്നു കണ്ടെടുത്തു.












Click it and Unblock the Notifications