കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ക്കുട്ടിന് മരണമണി, സന്ദര്‍ശകരില്‍ വന്‍ ഇടിവ്

Google Oneindia Malayalam News

Orkut
ഇന്ന് ഫേസ്ബുക്കിലുണ്ടോ എന്നു ചോദിക്കുന്നതുപോലെയായിരുന്നു ഒരു കാലത്ത് ഓര്‍ക്കുട്ടിന്റെ കാര്യം. പക്ഷേ, ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെ പ്രഭാവകാലമെത്തിയതോടെ ആരും ഓര്‍ക്കുട്ടിനെ കുറിച്ച് ഓര്‍ക്കാതെയായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യല്‍നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമില്‍ 86 ശതമാനം സന്ദര്‍ശകരാണ് കുറഞ്ഞത്.

ഗൂഗിള്‍ ട്രെന്‍ഡ് അനുസരിച്ച് ഇന്ത്യയും ബ്രസീലിലുമാണ് ഓര്‍ക്കുട്ട് ഏറെ നേട്ടമുണ്ടാക്കിയത്. പക്ഷേ, ഫേസ്ബുക്കിന്റെ വരവോട് കൂടി ഓര്‍ക്കുട്ടിന്റെ കഷ്ടകാലം തുടങ്ങി. ലിങ്ക്ഡ് ഇന്‍, ട്വിറ്റര്‍ എന്നിവയും 12 കോടിയോളം വരുന്ന ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ സ്വാധിച്ചു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ തങ്ങളുടെ ആദ്യത്തെ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റിനെ ഉപേക്ഷിക്കില്ലെന്ന വാശിയിലാണ് ഗൂഗിള്‍. ഇന്ത്യയിലും ബ്രസീലിലും ഓര്‍ക്കുട്ടിന് നല്ല ഉപഭോക്താക്കളുണ്ട്. സൈറ്റ് മെച്ചപ്പെടുത്താന്‍ വേണ്ടി ഇനിയും നിക്ഷേപം നടത്തും.

ഗൂഗിള്‍ പ്ലസിനു വേണ്ടി കൂടുതല്‍ സമയം ചെലവഴിച്ചതാണ് ഓര്‍ക്കുട്ടിന് തിരിച്ചടിയായതെന്ന വാദം നിലനില്‍ക്കുന്നുണ്ട്. പ്രതിമാസം അഞ്ചരകോടിയോളം യൂനിക് വിസിറ്റേഴ്‌സാണ് ഇന്ത്യയില്‍ നിന്ന് ഫേസ്ബുക്കിലെത്തുന്നത്. ലിങ്ക്ഡ് ഇന്നില്‍ 80 ലക്ഷം പേരും ഓര്‍ക്കുട്ടില്‍ 40 ലക്ഷം പേരും എത്തുന്നുണ്ട്.

English summary
Once the darling of India's social media crowd, Google's Orkut has seen the numbers of its daily visitors dwindle nearly 86% over the last year, suggesting that it might soon be on its last legs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X