റോമിങ് ഒഴിവാക്കുമ്പോള്‍ കോള്‍ നിരക്കുകള്‍ കൂടും

റോമിങ് ഇല്ലാതാക്കുമ്പോള്‍ അതിനനുസരിച്ച് കോള്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മൊബൈല്‍ സേവനദാതാക്കളായ കമ്പനികളുടെ കൂട്ടായ്മ സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷനാണ് അറിയിച്ചിരിയ്ക്കുന്നത്. റോമിങ് സേവനങ്ങള്‍ കാര്യമായി ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ക്ക് ഇത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
റോമിങ് ചാര്‍ജ് എടുത്തുകളയാനുള്ള തീരുമാനം അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍, ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
റോമിങ്ചാര്‍ജ് പൂര്‍ണമായും ഇല്ലാതാക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ടെലികോം നയത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മെയില്‍ അംഗീകാരം നല്‍കിയത്. നിലവില്‍ ഒരു സംസ്ഥാനത്തെ കണക്ഷന്‍ സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോയി ഉപയോഗിക്കുമ്പോള്‍ ഇന്‍കമിങിനും ഔ് ഗോയിങിനും റോമിങ് ചാര്‍ജ് എന്നപേരില്‍ അധികതുക നല്‍കണം.
റോമിങ് ഇല്ലാതാകുന്നതോടെ ഈ അധിക ചെലവ് ഇല്ലാതാകും. അതായത് കേരളത്തില്‍നിന്നെടുത്ത കണക്ഷന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ നല്‍കിവരുന്ന നിരക്ക് മാത്രം നല്‍കിയാല്‍ മതിയാകും.












Click it and Unblock the Notifications