മുല്ലപ്പെരിയാര്‍ പഠനറിപ്പോര്‍ട്ട് കേരളത്തിന്

50000 പേജുകളുള്ള പഠനറിപ്പോര്‍ട്ട് റൂര്‍ക്കേലാ ഐ.ഐ.ടിയുടെ സഹായത്തോടെ പരിശോധിച്ച് കേരളം വാദം തയ്യാറാക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു.
വിദഗ്ധ പഠനങ്ങളുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകളെല്ലാം ലഭ്യമാക്കണമെന്ന് കേരളവും തമിഴ്‌നാടും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന തങ്ങളുടെ വാദം തയ്യാറാക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ അനിവാര്യമാണെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി രേഖകള്‍ കൈമാറിയത്.
ജലക്കമ്മീഷന്റെയും തട്ടെ കമ്മിറ്റിയുടെയും ഉള്‍പ്പെടെ 40 റിപ്പോര്‍ട്ടുകളാണ് ഇപ്പോഴുള്ളത്. പതിമൂന്ന് തരത്തിലുള്ള പഠനമാണ് ഇതു സംബന്ധിച്ച് നടന്നത്. നാലു വാല്യത്തിലുള്ള ഈ റിപ്പോര്‍ട്ടുകളാണ് കേരളത്തിന് ലഭിച്ചത്.












Click it and Unblock the Notifications