കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോകുല്‍ദാസിനെ ഏരിയ കമ്മിറ്റിയില്‍ തിരിച്ചെടുക്കും

  • By Ajith Babu
Google Oneindia Malayalam News

CPM
തിരുവനന്തപുരം: സിപി.എമ്മിന് പുതിയ തലവേദന സൃഷ്ടിച്ച മുണ്ടൂര്‍ പ്രശ്‌നത്തിന് സമവായത്തിലൂടെ പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായി, ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ഏരിയാ സെക്രട്ടറി പി.എ. ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ തിരിച്ചെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി.

തന്റെ വീഴ്ചകളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഗോകുല്‍ദാസ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ധാരണയിലെത്തിയത്. ഗോകുല്‍ദാസിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മിഷന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അപ്പീലില്‍ അദ്ദേഹം ഉന്നയിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ സെക്രട്ടേറിയറ്റംഗം എളമരം കരീമിനെ ചുമതലപ്പെടുത്തി.

ഗോകുല്‍ദാസിനെഏരിയാ സെക്രട്ടറി സ്ഥാനത്ത് മടക്കിക്കൊണ്ടുവരുന്നില്ല എന്നാണ് അറിയുന്നത്. എന്നാല്‍ കമ്മിറ്റിയില്‍ തിരിച്ചെടുക്കും. എളമരം കരീമിന്റെ അന്വേഷണം പൂര്‍ത്തിയായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഔപചാരിക തീരുമാനം കൈക്കൊള്ളുക.

സി.പി.എമ്മിന്റെചരിത്രത്തില്‍ പുതിയ അദ്ധ്യായം സൃഷ്ടിച്ചു കൊണ്ടാണ് വിമത പ്രവര്‍ത്തനം നടത്തുകയും പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിക്കുകയും ചെയ്തവരുമായി സന്ധിയുണ്ടാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്. ഷൊര്‍ണ്ണൂരിനും ഒഞ്ചിയത്തിനും ശേഷം അതേ ശൈലിയില്‍ മറ്റൊരു പിളര്‍പ്പ് ഉണ്ടാകുന്നത് തടയാനാണ് പാര്‍ട്ടി ശ്രമിച്ചത്. മുന്‍കാല അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് സമവായത്തിന്റെ വഴി പാര്‍ട്ടി തിരഞ്ഞെടുത്തത്.

ഈമാസം 26ന് മുണ്ടൂരിലെ എല്ലാ പാര്‍ട്ടി അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ഏരിയാ കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

English summary
With due regard to the sentiments of the partymen in Mundur, the CPM state secretariat on Monday hinted it would take back local strongman P.A. Gokuldas in the area committee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X