ഇരട്ടപ്പദവി: പിസി ജോര്‍ജിന് നോട്ടീസ്

പിസി ജോര്‍ജ് ഇരട്ടപദവി വഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നാണ് ഡോ സെബാസ്റ്റ്യന്‍പോള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം ഉന്നയിച്ച് സെബാസ്‌റ്യന്‍പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഹര്‍ജി തള്ളിയ കാര്യം സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിസി ജോര്‍ജിനെതിരായ പരാതി തള്ളാന്‍ ഇടയാക്കിയ രേഖകള്‍ ഹാജരാക്കണമെന്ന് സെബാസ്റ്റ്യന്‍പോള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജോര്‍ജിന്റെ നിലപാട് വ്യക്തമാക്കണമെന്ന് നോട്ടീസില്‍ പറയുന്നു.












Click it and Unblock the Notifications