Get Updates
Get notified of breaking news, exclusive insights, and must-see stories!

പാല്‍ വില കൂട്ടാന്‍ നീക്കം

തിരുവനന്തപുരം: കേരളത്തില്‍ പാല്‍വില കൂട്ടാന്‍ നീക്കം. ഇതു സംബന്ധിച്ച് ഈ മാസം 26 ന് മന്ത്രി കെ.സി ജോസഫുമായി മില്‍മ ചെയര്‍മാന്റെനേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്നറിയുന്നു. കാലിത്തീറ്റക്ക് വില കൂടുകയും ഉല്‍പാദനച്ചെലവ് വര്‍ധിക്കുകയും ചെയ്തതിനാല്‍ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഇതു മറികടക്കാന്‍ പാല്‍വില കൂട്ടണമെന്നാണ് മില്‍മയുടെ ആവശ്യം.

പാല്‍വില വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി പി.ജെ.ജോസഫും ആവശ്യപ്പെട്ടു. പച്ചവെള്ളം ഉള്‍പ്പെടെ മറ്റ് അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പാലിന്റെയും വില വര്‍ദ്ധിപ്പിക്കാതെ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആവശ്യത്തിന് പാല്‍ ലഭ്യമല്ല. പാല്‍ മിക്കവാറും അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ പാല്‍വില വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കാനായി ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+