കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാജകുടുംബം അമിക്കസ് ക്യൂറിയെ കണ്ടത് വിവാദമായി
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ രാജകുടുംബാംഗങ്ങള്‍ കണ്ടത് വിവാദമായി.
ഈമാസം 18 നാണ് ആദിത്യ വര്‍മ്മയും, അശ്വതി തിരുനാളും അമിക്കസ് ക്യുറിയെ കണ്ടത്. ദില്ലിയിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പരാതിക്കാരനെ അറിയിക്കാതെ രാജകുടുംബാംഗങ്ങളുമായി മാത്രം അമിക്കസ് ക്യുറി ചര്‍ച്ച നടത്തിയത് ശരിയല്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകന് പറയുന്നു.
അതേസമയം അമിക്കസ്ക്യുറി 27 ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തും. വിദഗ്ധ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറും എതിര്‍കക്ഷിയായ കേസ് സുപ്രീം കോടതി ഒക്ടോബര്‍ 9ന് പരിഗണിക്കും.