കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകലും ഇരുട്ടടി; ഇനി ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിങ്

  • By Ajith Babu
Google Oneindia Malayalam News

Cabinet for one hour load shedding in state
തിരുവനന്തപുരം: രാപ്പകല്‍ ഭേദമന്യേയുള്ള വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടിയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. രാത്രിയ്ക്ക് പുറമെ പകലും അരമണിക്കൂര്‍ വീതം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താനാണ് തീരുമാനമുണ്ടായിരിക്കുന്നത്

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നു ലോഡ്‌ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. വൈദ്യുതിയുടെ ഉപഭോഗം കൂടുകയും ഉത്പാദനം കുറയുകയും ചെയ്തതായി കെഎസ്ഇബി അറിയിച്ചു.

കൂടാതെ സംസ്ഥാനത്തു മഴ കുറഞ്ഞതിനെ തുടര്‍ന്നു ജലസംഭരണികളില്‍ ആകെയുള്ളതിന്റെ 43 ശതമാനം മാത്രം ജലം മാത്രമാണുള്ളത്. പുറത്തു നിന്നു വലിയതോതില്‍ വൈദ്യുതി വാങ്ങുന്നുണ്ട്. കൂടാതെ കായംകുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വലിയ വില കൊടുത്തു വാങ്ങുകയാണ്. ഇതു കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബി അധികൃതരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിശേഷം ലോഡ് ഷെഡിങ്ങിന്റെ സമയക്രമം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.

English summary
The cabinet on Wednesday decided to impose one year load shedding in the state. The cyclical load-shedding will be for 30 minutes each in the morning and evening hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X