കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മണിക്കൂര്‍ ലോഡഷെഡിങ് ഏര്‍പ്പെടുത്തിയേക്കും

  • By Ajith Babu
Google Oneindia Malayalam News

KSEB
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യും.

ഇതിനിടെ വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതിനാല്‍ ഗ്രിഡ് തകരാറുണ്ടാകാതിരിക്കാന്‍ സംസ്ഥാനത്ത് പലയിടത്തും അരമണിക്കൂര്‍ ലോഡ് ഷെഡ്ഢിങ് വ്യാപകമാക്കി. ചൊവ്വാഴ്ച കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതുകൊണ്ട് ചില നഗരപ്രദേശങ്ങളിലും അപ്രഖ്യാപിത ലോഡ്‌ഷെഡ്ഢിങ് വേണ്ടിവന്നു.

രൂക്ഷമായ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നിയന്ത്രണമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും വൈദ്യുതി വകുപ്പ് രൂപം ഇതിനോടകം രൂപം നല്‍കിയിട്ടുണ്ട്. രാവിലെയും രാത്രിയുമായി ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തണം. 200 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് അധിക ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കും. വ്യവസായവാണിജ്യ ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വൈദ്യുതി മാത്രമേ നിലവിലെ നിരക്കില്‍ നല്‍കൂ. 25 ശതമാനത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നും ധാരണയായി. നിര്‍ദേശങ്ങളിലെല്ലാം മന്ത്രിസഭയുടേതാകും അന്തിമ തീരുമാനം. റഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ മാത്രമേ ഇത് നടപ്പാക്കൂ.

രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അര മണിക്കൂറും വൈകുന്നേരം ആറിനും രാത്രി 10നും ഇടയില്‍ അര മണിക്കൂറും ലോഡ്‌ഷെഡിങ്ങാണ് ഉദ്ദേശിക്കുന്നത്. വ്യവസായ മേഖലയില്‍ 30 ശതമാനം നിയന്ത്രണമാണ് ബോര്‍ഡ് ശിപാര്‍ശ ചെയ്തതെങ്കിലും 25 ശതമാനം മതിയെന്നാണ് ഉന്നത തല യോഗത്തിലെ ധാരണ.

അധിക ഉപയോഗത്തിനുള്ള വൈദ്യുതിക്ക് യൂനിറ്റിന് 10 രൂപയിലധികം വില നല്‍കേണ്ടിവരും. ഇതിന്റെ നിരക്ക് നിശ്ചയിക്കുന്നത് റെഗുലേറ്ററി കമീഷനായിരിക്കും. ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇതിനകം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

രാവിലെ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുമ്പും ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. രാവിലെയുള്ള വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിച്ചുവെന്നാണ് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്്. കായംകുളം അടക്കമുള്ള നിലയങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങിയാണ് പിടിച്ചുനില്‍ക്കുന്നത്്. യൂനിറ്റിന് 12 രൂപ വരെയാണ് നിരക്ക്. ഇത്രയും വിലയുള്ള വൈദ്യുതി വാങ്ങി അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. ജലവൈദ്യുത ഉല്‍പാദനം പ്രതിദിനം 13 ദശലക്ഷം യൂനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സംഭരണികളില്‍ 40 ശതമാനത്തോളം വെള്ളമേ അവശേഷിക്കുന്നുള്ളൂ.

English summary
The domestic and high tension users of electricity in the state are in for another shock
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X