കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍: മൂന്ന് ഹര്‍ജികളും തള്ളി

  • By Ajith Babu
Google Oneindia Malayalam News

Lavalin
കൊച്ചി: ലാവലിന്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളും കോടതി തള്ളി. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ടി എസ് പി മൂസതാണ് തുടരന്വേഷണം ആവശ്യപ്പെടുന്ന മൂന്ന് ഹര്‍ജികള്‍ തള്ളിയത്.

ലാവലിന്‍ ഇടപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇവരുടെ പങ്കിനെക്കുറിച്ചു തുടരന്വേഷണം വേണമെന്നുമാണു ഹര്‍ജിക്കാരുടെ ആവശ്യം. ഇടപാടില്‍ മുന്‍ മന്ത്രിമാരായ ടി. ശിവദാസമേനോന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഇഎംഎസ് സാംസ്‌കാരിക വേദി എന്നപേരിലും അഡ്വ. നെയ്യാറ്റിന്‍കര നാഗരാജും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. കേസ് വിചാരണ ബോധപൂര്‍വം തടസ്സപ്പെടുത്താനാണ് തുടരെ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതെന്ന് സിബിഐ കോടതിയില്‍ ചൂണ്ടികാട്ടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X