ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേറ്റു. രാവിലെ 11.30ഓടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമമന്ത്രി കെഎം മാണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയായിരിക്കെ കഴിഞ്ഞ നവംബറിലാണ് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ നിയമിതയായത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ. ചെലമേശ്വര്‍ സുപ്രീം കോടതി ജഡ്ജിയായി പോയതിനെ തുടര്‍ന്നാണ് മഞ്ജുള ചെല്ലൂരിനെ നിയമിച്ചത്.
കേരള ഹൈക്കോടതിയിലെ മൂന്നാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രക്ഷാധികാരിയായ ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഭരണ സമിതി അംഗം കൂടിയാണ് മഞ്ജുള ചെല്ലൂര്‍.












Click it and Unblock the Notifications