കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവസ്ഥ വ്യതിയാനം: 10 കോടി പേര്‍ കൊല്ലപ്പെടും

  • By Ajith Babu
Google Oneindia Malayalam News

Climate Change
ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം ഇതേനിലയില്‍ തുടരുകയാണെങ്കില്‍ 2030 ആകുന്‌പോഴേക്കും 10 കോടി മനുഷ്യര്‍ മരണത്തിന് കീഴടങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഇരുപതോളം രാജ്യങ്ങള്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ഡാര എന്ന സംഘടനയാണ് പുറത്തുവിട്ടത്.

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വായു മലിനീകരണം, ദാരിദ്യം, രോഗങ്ങള്‍ എന്നിവ മൂലം പ്രതിവര്‍ഷം അമ്പത് ലക്ഷം പേര്‍ മരണപ്പെടുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ഹരിതവാതകങ്ങളുടെ പുറന്തളളല്‍ മൂലം ആഗോള താപനം വര്‍ധിക്കുന്നതാണ് കാലാവസ്ഥയെ ബാധിയ്ക്കുകഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിര്‍ബാധം തുടര്‍ന്നാല്‍ പ്രതിവര്‍ഷം മരണ നിരക്ക് അറുപത് ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു.

ഇങ്ങനെയുണ്ടാകുന്ന മരണങ്ങളില്‍ 90 ശതമാനവും വികസിത രാജ്യങ്ങളിലായിരിക്കും സംഭവിയ്ക്കുക. 2010നും 2030നും ഇടയ്ക്ക് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് 184 രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോള മൊത്ത ഉല്പാദനത്തിന്റെ അളവില്‍ 1.6 ശതമാനത്തിന്റെ കുറുവുണ്ടായിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ആഗോള ജിഡിപിയില്‍ 1.6 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.

English summary
The world is set to pay a heavy price if it fails to tackle climate change.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X