ഗദ്ദാഫിയെ പിടിച്ച യുവാവ് കൊല്ലപ്പെട്ടു
മിസ്രാത്താ: ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണല്‍ മുഅമര്‍ ഗദ്ദാഫിയെ ഒളിവിടത്തില്‍ വച്ച് പിടികൂടിയ യുവാവ് കൊല്ലപ്പെട്ടു. ഒംറാന്‍ ബെന്‍ ഷാബാന്‍ആണ് മരിച്ചത്. ഇരുപത്തിരണ്ടുകാരനായ ഷാബാനെ കഴിഞ്ഞ ജൂലായില്‍ ഗദ്ദാഫി അനുകൂലികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരുടെ പക്കല്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ഷാബാന് വെടിയേറ്റിരുന്നു. ഇതെ തുടര്‍ന്ന് ഫ്രാന്‍സിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഷാബാന്‍.
ഷാബാന്റെ മരണത്തെ തുടര്‍ന്ന് ഇയാളുടെ ജന്മനാടായ മിസ്രാത്തായില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചൊവ്വാഴ്ച പ്രത്യേക വിമാനത്തിലാണ് മൃതദേഹം മിസ്രത്തില്‍ എത്തിച്ചത്.
ജന്മനാടായ സിര്‍ത്തില്‍ മലിനജലമൊഴുകുന്ന പൈപ്പിനുള്ളില്‍ ഒളിച്ചിരുന്ന ഗദ്ദാഫിയെ വലിച്ച് പുറത്തിട്ടത് ഷാബാനായിരുന്നു. തുടര്‍ന്ന് വിമതസേന ഗദ്ദാഫിയെ വധിച്ചു. ഇതിന് പ്രതികാരമായാണ് ഷാബാനെ ജൂലായില്‍ ഗദ്ദാഫി അനുകൂലികള്‍ തട്ടിക്കൊണ്ടുപോയത്.












Click it and Unblock the Notifications