കോണ്‍ഗ്രസല്ല സിബിഐയാണ് മത്സരിക്കുന്നത്: മോഡി

ഡിസംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് സിബിഐയെ ഉപയോഗിക്കുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ തനിക്കെതിരേ ഉദ്യോഗസ്ഥവൃന്ദത്തിലെ ഒരു വിഭാഗത്തെ രംഗത്തിറക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ പരാജയപ്പെടുത്താന്‍ അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്-മോഡി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും മോഡി ആരോപിച്ചു.
ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. പത്തുകൊല്ലമായി മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്റ് ഭരിക്കുന്ന ഗുജറാത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്നതാണ്.
രണ്ടു തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലേയ്ക്ക് നയിച്ച മുഖ്യമന്ത്രി മോഡിക്ക് ഇത്തവണയും വിജയം ആവര്‍ത്തിക്കാനായാല്‍ ബിജെപിയില്‍ അദ്ദേഹം അതിശക്തനാകും. ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തില്‍ കണ്ണുള്ള നരേന്ദ്ര മോഡി ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അത് അദ്ദേഹത്തിന് ദേശീയ ഭരണനേതൃത്വത്തലേയ്ക്കുള്ള ചവിട്ടുപടിയാകുമെന്നുറപ്പാണ്.
പക്ഷേ പ്രധാനമന്ത്രിപദത്തിലേറണമെങ്കില്‍ ബിജെപിക്ക് നിര്‍ണ്ണായക ഭൂരിപക്ഷം കിട്ടുന്നതിനോടൊപ്പം മോഡിക്ക് ബിജെപിയിലെ മറ്റു നേതാക്കുടെയും ഒപ്പം ആര്‍എസ്എസിന്റെയും എതിര്‍പ്പുകളും മറികടക്കേണ്ടി വരും.












Click it and Unblock the Notifications