കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആര്‍ഒ: മലയാളി വിദ്യാര്‍ഥിയെ ചോദ്യം ചെയ്യുന്നു

  • By Nisha Bose
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഐഎസ്ആര്‍ഒ ആസ്ഥാനത്തെ സുരക്ഷാ പാളിച്ചയെ പറ്റി അന്വേഷിക്കുന്ന ബാംഗ്ലൂര്‍ പൊലീസ് മലയാളി വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു. പാലാ രാമപുരം മാര്‍ അഗസ്റ്റിന്‍ കോളജിലെ അവസാന വര്‍ഷ ബിസിഎ വിദ്യാര്‍ഥിയുമായ ആന്റണി തോമസിനെ (23)യാണ് ബാംഗ്ലൂരില്‍ ചോദ്യം ചെയ്തത്. ബ്യൂളയുടെ ഫോണില്‍ നിന്ന് വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കാന്‍ കാരണം.

കഴിഞ്ഞ 18ന് പുനലൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ നിന്നാണ് ബ്യൂളയെ വിദ്യാര്‍ഥി പരിചയപ്പെട്ടത്. ഒരു കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലേക്കു പോകാന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു ആന്റണി തോമസ്.

ആന്റണിയോട് സംസാരിച്ച ബ്യൂള താന്‍ ഐഎസ്ആര്‍ഒയില്‍ സീനിയര്‍ സയന്റിസ്റ്റ് ആണെന്നു പറഞ്ഞു. തുടര്‍ന്ന് ബ്യൂളയോട് വിദ്യാര്‍ഥി ജോലി സാധ്യതയെക്കുറിച്ച് ചോദിച്ചു. ഐഎസ്ആര്‍ഒ പ്രവേശന പരീക്ഷ എഴുതാന്‍ സഹായിക്കാമെന്നു ബ്യൂള തന്നെ അറിയിച്ചതായും വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഐഎസ്ആര്‍ഒയുടെ ബാംഗ്ലൂര്‍ ആസ്ഥാനത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച ബ്യൂള പൊലീസിന്റെ പിടിയിലായിരുന്നു.

English summary
Police team probing the case of security breach by Buela questioned malayali student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X