എല്ലാ പ്രകൃതിവിഭവങ്ങളും ലേലം ചെയ്യേണ്ടതില്ല

2 ജി സ്പെക്ട്രം വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ റഫറന്‍സ് നിയമപരമായി നിലനില്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രകൃതി വിഭവങ്ങളുടെ ലേലം നയപരമായ കാര്യമാണ്. ഇതില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. ടുജി കേസിലെ വിധി 2008 ന് ശേഷമുള്ള സ്പെക്ട്രം ലേലത്തിന് മാത്രമാണ് ബാധകമാവുക.
പൊതു നന്മക്കും സുതാര്യതക്കുമായിരിക്കണം ലേലത്തില്‍ പ്രഥമ പരിഗണന കൊടുക്കേണ്ടത്. വരുമാന വര്‍ധനവ് ആവശ്യമുള്ളപ്പോള്‍ മാത്രമാണ് പരിഗണിക്കേണ്ടത്. വരുമാന വര്‍ധന എല്ലായ്പ്പോഴും പൊതു നന്മക്ക് ഉതകണമെന്നില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
എട്ട് ചോദ്യങ്ങള്‍ക്കാണ് റഫറന്‍സുമായി ബന്ധപ്പെട്ട് കേന്ദ്രം കോടതിയുടെ വ്യക്തത ചോദിച്ചത്. ഇതില്‍ അഞ്ചെണ്ണത്തിനാണ് കോടതി ഇന്ന് ഉത്തരവിലൂടെ വ്യക്തത നല്‍കിയത്. അതേ സമയം മറ്റ് മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും ഭരണഘടനാ ബഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം അനുവദിച്ച 122 2 ജി ലൈസന്‍സുകള്‍ റദ്ദാക്കിയ ഫിബ്രവരിയില്‍ ഉത്തരവ് സ്പെക്ട്രത്തിന്റെ കൈമാറ്റത്തിന് മാത്രമാകും ബാധകമാകുകയെന്നും ഉത്തരവിലുണ്ട്.
മുന്‍മന്ത്രി എ രാജയുടെ കാലത്ത് അനുവദിച്ച 122 ടുജി സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കികൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആദ്യമാദ്യം വരുന്നവര്‍ക്ക് ലൈസന്‍സുകള്‍ നല്കുന്ന രീതിയായിരുന്നു രാജ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത് ശരിയല്ലന്നെും സ്പെക്ട്രം ലൈസന്‍സുകള്‍ ലേലത്തിന് വെച്ച ശേഷമേ അനുവദിക്കാവൂ എന്നും കോടതി വിധിച്ചിരുന്നു. ഈ വിധി എല്ലാ പ്രകൃതി വിഭവങ്ങള്‍ക്കും ബാധകമാണോ എന്ന വിഷയത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കിയിരുന്നത്.
സുപ്രീകോടതി വിധിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ വിശദീകരണമാവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് രാഷ്ട്രപതി വഴി സുപ്രീംകോടതിയോട് അഭിപ്രായം തേടാം. ഇതിനെയാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന് പറയുന്നത്. ഭരണഘടനാപരമായ ഒരു വ്യവസ്ഥയാണിത്.
കല്‍ക്കരി കുംഭകോണമുള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍പ്പെട്ട് വലയുന്ന കേന്ദ്രസര്‍ക്കാറിന് ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications