കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളത്ത് പണമല്ല സുരക്ഷയാണ് പ്രധാനം

  • By Ajith Babu
Google Oneindia Malayalam News

kudankulam Nuclear Plant
ദില്ലി: ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തിയില്ലെങ്കില്‍ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയം അടച്ചിടേണ്ടി വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആണവ നിലയത്തിന് വേണ്ടി എത്ര രൂപ ചെലവഴിച്ചു എന്നതല്ല, ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും കോടതി പറഞ്ഞു.

രാഷ്ട്രീയക്കാര്‍ അഴിമതി നടത്തി കോടികള്‍ സന്പാദിച്ചിട്ടുള്ളപ്പോള്‍ ആണവ നിലയത്തിന് ചെലവായ തുക നിസാരമാണെന്നും ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെ!ഞ്ച് പറഞ്ഞു. കൂടംകുളം ആണവ നിലയത്തിന് പരിസ്ഥിതി അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ആണവനിലയത്തില്‍ത്തന്നെ സൂക്ഷിക്കുന്ന ഉപയോഗിച്ച ഇന്ധനത്തില്‍ നിന്ന് അണുവികിരണം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് വീണ്ടും ആരാഞ്ഞു. സപ്തംബര്‍ 20നും ഇക്കാര്യം സുപ്രീംകോടതി ചോദിച്ചിരുന്നു.

1989ലെ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പ്രകാരമാണ് കൂടംകുളത്തിന് പരിസ്ഥിതി അനുമതി നല്‍കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ഈ പ്രശ്‌നം ഗൗരവമായി കാണേണ്ടതാണെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിക്കുന്നതിനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു അന്ന് ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച്.

പദ്ധതിയെക്കുറിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന് സോളിസിറ്റര്‍ ജനറല്‍ രോഹിങ്ടണ്‍ നരിമാനോട് കോടതി ചോദിച്ചിരുന്നു. ജനങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളുമാണ് കോടതി പരിശോധിക്കുന്നത്. 1984ല്‍ ഭോപ്പാല്‍ വാതകദുരന്തം ഉണ്ടായി. പക്ഷേ, മാലിന്യത്തിന്റെ വിഷയം ഇപ്പോഴും സജീവമാണ്. അതെങ്ങനെ നേരിടും കോടതി സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X