അമിത് ഷായുടെ ജാമ്യം റദ്ദാക്കേണ്ട: കോടതി

സാക്ഷികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയുണ്ടെന്നതിനാല്‍ അമിത്ഷായ്ക്ക ജാമ്യം അനുവദിക്കരുതെന്ന സി.ബി.ഐയുടെ ആവശ്യം കോടതി തളളി. ഹൈദരാബാദില്‍ നിന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) തട്ടിക്കൊണ്ടുപോയ സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും 2005 നവംബറില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതാണ് കേസ്.
സംഭവത്തിന് സാക്ഷിയായ തുളസിറാം പ്രജാപതിയെ പിന്നീട് എ.ടി.എസ്. കൊലപ്പെടുത്തിയെന്ന് സി.ബി.ഐ. പറയുന്നു.
അമിത് ഷായ്ക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ ബിജെപി സ്വാഗതം ചെയ്തു. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷാ പോകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications