8000 എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: ഗതാഗതം തടസപ്പെടുത്തി റാലി സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന എണ്ണായിരം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്െടന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
ഡിസിസി പ്രസിഡന്റ് വിജെ പൗലോസ് ശ്രീനാരായണ ഗുരുവിനെ അവഹേളിച്ചെന്നാരോപിച്ചാണ് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെ പ്രതിഷേധറാലി നടത്തിയത്.
മറൈന്‍ െ്രെഡവില്‍ നിന്നും ആരംഭിച്ച റാലി ഡിഎംഒ ഓഫീസു മുമ്പില്‍ വച്ച് പോലീസ് തടയുകയായിരുന്നു. റാലി ആരംഭിച്ച സമയം മുതല്‍ ഉച്ചവരെ ഹൈക്കോടതി-മേനക റൂട്ടില്‍ വാഹന ഗതാഗതം തടസപ്പെട്ടു. എറണാകുളം ജില്ലയിലെ എസ്എന്‍ഡിപി യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
അതേസമയം സംഭവത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് വിജെ പൗലോസ് എസ്എന്‍ഡിപി യോഗത്തോട് മാപ്പപേക്ഷിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിട്ട് കണ്ട് രേഖാമൂലം പൗലോസ് മാപ്പ് അപേക്ഷിക്കുകയായിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തില്‍ ഗുരുദേവനെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നായിരുന്നു പൗലോസിനെതിരെയുള്ള ആരോപണം.












Click it and Unblock the Notifications