നെല്ലിയാമ്പതി:യുഡിഎഫ് ഉപസമിതിയില്‍ ഭിന്നത

വിഷയത്തില്‍ സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിലും എസ്‌റ്റേറ്റുകള്‍ വനഭൂമിയാണെന്ന വാദത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. ഭൂമിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ കോടതി തീര്‍പ്പ് കല്പിക്കട്ടെയെന്നാണ് സമിതിയുടെ നിലപാട്.
അനാവശ്യമായി കര്‍ഷകരെ പീഡിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ ജോണിനെല്ലൂരും പിസി ജോര്‍ജും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications