എയര്‍കേരള പ്രവാസി പങ്കാളിത്തം ശുഭസൂചന: അബ്ദുറബ്ബ്
എയര്‍കേരളയ്ക്കായി 200 കോടി മുതല്‍ മുടക്കാന്‍ പ്രവാസികള്‍ രംഗത്തുവന്നത് ശുഭസൂചനയാണെന്നും കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം സഹായങ്ങള്‍ ഏറെ ആവശ്യമാണെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.

ഇന്തോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ മലയാളി മീറ്റ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള സാംസ്‌കാരിക സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനായും പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി ഇന്തോ-അറബ് കോണ്‍ഫെഡറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ-സാമൂഹിക മണ്ഡലങ്ങളിലെ സേവനങ്ങളെ വിലയിരുത്തി കെകെ അബ്ദുസാലം, കെആര്‍ ഭാസ്‌കരന്‍പിള്ള, ബി മുഹിയുദ്ദീന്‍ മദ്‌നി എന്നിവര്‍ക്ക് മന്ത്രി എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പിവി ഗംഗാധരന്‍ പ്രശസ്തി പത്രം നല്‍കി. ഡോ. ദേവദാസ് ഗാന്ധിഗ്രാമം പൊന്നാട അണിയിച്ചു. അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രവാസി മലയാളികളുടെ ഉപഹാരം ജനറല്‍ സെക്രട്ടറി അസൈനാര്‍ തളങ്കര സമ്മാനിച്ചു.
ഓവര്‍സീസ് എംപ്ലോയ്‌മെന്റ് ഓറിയന്റേഷന്‍ അക്കാദമി ദുബൈ ഫാത്തിമ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ കെപി ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. മുഹമ്മദ് ഹസ്സന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ കെഎഫ് ജോര്‍ജ്, ചന്ദ്രിക ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, പിടി നിസാര്‍, പികെബി മേനോന്‍, ഡോ.പ്രിയദര്‍ശന്‍ ലാല്‍, ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി, കെവി പ്രേംരാജ്, കെടി വാസുദേവന്‍, നാസര്‍ പരദേശി, സി അനില്‍ബാബു എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications