സംസ്ഥാനത്ത് ടാങ്കര്‍ ലോറികള്‍ക്ക് നിയന്ത്രണം

ടാങ്കറുകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം എണ്ണക്കമ്പനികള്‍ക്കും കരാറുകാര്‍ക്കും ആയിരിക്കും എന്നും അപകടങ്ങള്‍ സംഭവിച്ചാല്‍ എണ്ണക്കമ്പനികളെ പ്രതി ചേര്‍ത്ത് കേസെടുക്കാം എന്നും യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്.
കണ്ണൂര്‍ ചാലയില്‍ ഈയിടെ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് വന്‍ ദുരന്തം സംഭവിച്ച സാഹചര്യത്തിലാണ് ഇന്ധന ടാങ്കറുകളുടെ മേല്‍ ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടു വരാന്‍ തീരുമാനം ആയിരിക്കുന്നത്.
രാവിലെ എട്ടിനും പത്തിനും ഇടയ്ക്കും, വൈകാട്ട് നാലിനും ആറു വരെയും പ്രകൃതി വാതകം വഹിച്ചു കൊണ്ടു പോകുന്ന ടാങ്കറുകള്‍ നിരത്തിലിറക്കാന്‍ പാടില്ല. എന്നാല്‍ രാത്രി കാലങ്ങളില്‍ ടാങ്കറുകള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. എല്ലാ ടാങ്കര്‍ ലോറിയിലും 2 ഡ്രൈവര്‍മാര്‍ വീതം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അതുപോലെ ഇവരുടെ ജോലി സമയം കൃത്യമായി നിഷ്കര്‍ഷിക്കണം. എന്നിങ്ങനെയെല്ലാം യോഗത്തില്‍ തീരുമാനമായി.
ഏറ്റവും തിരക്കു കൂടിയ സമയത്ത് ടാങ്കറുകള്‍ റോഡിലിറക്കാന്‍ പാടില്ല എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിരുന്നു.
ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്കും, ക്ലീനര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളും വിശ്രമ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളില്‍ എണ്ണക്കമ്പനികള്‍ സൗകര്യപ്പെടുത്തണം എന്നും, അതുപോലെ ടാങ്കറുകള്‍ ഏരെ നേരം ചെക്ക് പോസ്റ്റുകലില്‍ പിടിച്ചിടുന്നത് ഒഴിവാക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ചെക്ക് പോസ്റ്റുകള്‍ക്ക് നല്‍കും എന്നും യോഗത്തില്‍ തീരുമാനമായി.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി ആര്യാടന് മുഹമ്മദ്, എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍, ടാങ്കര്‍ ഉടമകളുടെ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications