കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത്‌ ടാങ്കര്‍ ലോറികള്‍ക്ക്‌ നിയന്ത്രണം

  • By Shabnam Aarif
Google Oneindia Malayalam News

Tanker Explosion
തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ധന ടാങ്കറുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്‌.

ടാങ്കറുകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം എണ്ണക്കമ്പനികള്‍ക്കും കരാറുകാര്‍ക്കും ആയിരിക്കും എന്നും അപകടങ്ങള്‍ സംഭവിച്ചാല്‍ എണ്ണക്കമ്പനികളെ പ്രതി ചേര്‍ത്ത്‌ കേസെടുക്കാം എന്നും യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്‌.

കണ്ണൂര്‍ ചാലയില്‍ ഈയിടെ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ വന്‍ ദുരന്തം സംഭവിച്ച സാഹചര്യത്തിലാണ്‌ ഇന്ധന ടാങ്കറുകളുടെ മേല്‍ ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടു വരാന്‍ തീരുമാനം ആയിരിക്കുന്നത്‌.

രാവിലെ എട്ടിനും പത്തിനും ഇടയ്‌ക്കും, വൈകാട്ട്‌ നാലിനും ആറു വരെയും പ്രകൃതി വാതകം വഹിച്ചു കൊണ്ടു പോകുന്ന ടാങ്കറുകള്‍ നിരത്തിലിറക്കാന്‍ പാടില്ല. എന്നാല്‍ രാത്രി കാലങ്ങളില്‍ ടാങ്കറുകള്‍ക്ക്‌ നിയന്ത്രണം ഉണ്ടാവില്ല. എല്ലാ ടാങ്കര്‍ ലോറിയിലും 2 ഡ്രൈവര്‍മാര്‍ വീതം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അതുപോലെ ഇവരുടെ ജോലി സമയം കൃത്യമായി നിഷ്‌കര്‍ഷിക്കണം. എന്നിങ്ങനെയെല്ലാം യോഗത്തില്‍ തീരുമാനമായി.

ഏറ്റവും തിരക്കു കൂടിയ സമയത്ത്‌ ടാങ്കറുകള്‍ റോഡിലിറക്കാന്‍ പാടില്ല എന്ന്‌ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിരുന്നു.

ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്കും, ക്ലീനര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളും വിശ്രമ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളില്‍ എണ്ണക്കമ്പനികള്‍ സൗകര്യപ്പെടുത്തണം എന്നും, അതുപോലെ ടാങ്കറുകള്‍ ഏരെ നേരം ചെക്ക്‌ പോസ്‌റ്റുകലില്‍ പിടിച്ചിടുന്നത്‌ ഒഴിവാക്കും. ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം ചെക്ക്‌ പോസ്‌റ്റുകള്‍ക്ക്‌ നല്‍കും എന്നും യോഗത്തില്‍ തീരുമാനമായി.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍, ടാങ്കര്‍ ഉടമകളുടെ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

English summary
A high level committee presided by Chief Minister Oommen Chandy has decided to regulate tanker lorries carry fuel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X