പീഡന വീരന്‍ സ്വാമി ഇന്ത്യയിലേക്ക് കടന്നു

വീല്‍ചെയറുപയോഗിക്കുന്ന സ്വാമി ശിഷ്യരുടെ സഹായത്തോടെയാകും മെക്‌സിക്കോ വഴി ഇന്ത്യയിലേക്ക് കടന്നതെന്നാണ് നിഗമനം. ശിഷ്യര്‍ക്കിടയില്‍ സ്വാമിജിയെന്നറിയപ്പെടുന്ന പ്രകാശനാനന്ദ സരസ്വതിയെയുഎസ് മാര്‍ഷല്‍സ് ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിയ്ക്കുകയാണ്.
മാനഭംഗക്കേസില്‍ സ്വാമി കുറ്റക്കാരനാണെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20നാണ് ടെക്‌സാസിലെ ഹയസിലുള്ള പ്രാദേശിക ജൂറി കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്വാമിയെ കാണാതായി. പിന്നീട് രണ്ട് സംഭവങ്ങളിലും 14 വര്‍ഷം വീതം തടവിനും 12 ലക്ഷം ഡോളര്‍ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.
18 മാസത്തിന് ശേഷവും പ്രകാശാനന്ദിനെ കണ്ടെത്താനോ അയാളെ രക്ഷപ്പെടുത്തിയതാരെന്ന് കണ്ടെത്താനോ യുഎസ് മാര്‍ഷല്‍സിന് സാധിച്ചിട്ടില്ല. കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ സ്വാമിജി മെക്‌സിക്കോ അതിര്‍ത്തി കടന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു.
മാനഭംഗത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ അടുത്തിടെ 'സെക്‌സ്, ലൈസ് ആന്‍ഡ് ടു ഹിന്ദു ഗുരൂസ്' എന്ന പുസ്തകമെഴുതിയിരുന്നു. തന്റെ ആശ്രമ ജീവിതമാണ് പെണ്‍കുട്ടി പുസ്തകത്തില്‍ വിവരിയ്ക്കുന്നത്.












Click it and Unblock the Notifications