കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയിലെ എസി യാത്രയ്ക്ക് ചെലവേറും

  • By Ajith Babu
Google Oneindia Malayalam News

Train
ദില്ലി: ബസ് യാത്രാക്കൂലി കീശ ചോര്‍ത്തുമെന്ന് വന്നതോടെ തീവണ്ടിയില്‍ അഭയം കണ്ടെത്തിയവര്‍ക്കും തിരിച്ചടി. സേവനനികുതി പ്രാബല്യത്തിലാകുന്നതോടെ ഒക്‌ടോബര്‍ ഒന്നുമുതല്‍ റെയില്‍വേ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക്, ചരക്കൂകൂലി, സ്‌റ്റേഷനുകളിലെ ഭക്ഷണവില എന്നിവ വര്‍ധിക്കും. റെയില്‍വേ മന്ത്രി സി.പി. ജോഷിയും ധനമന്ത്രി പി. ചിദംബരവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

എ.സി. ഫസ്റ്റ് ക്ലാസ്, എക്‌സിക്യൂട്ടീവ് ക്ലാസ്, എ.സി. 2 ടയര്‍, എ.സി.3 ടയര്‍, എ.സി. ചെയര്‍കാര്‍ എന്നിവയിലേയ്ക്കുള്ള നിരക്കുകളില്‍ 3.708 ശതമാനത്തിന്റെ വര്‍ധനയുണ്ടാകും. ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങി. ചരക്കുകൂലി, റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്, ഭക്ഷണം മറ്റ് അനുബന്ധസേവനങ്ങള്‍ക്കും 12.36 ശതമാനം സേവനനികുതി ബാധകമാണ്. നിരക്കു വര്‍ധന നിലവില്‍ വരുന്നതിനു മുന്‍പ് ടിക്കറ്റ് ബുക്കു ചെയ്തവര്‍ക്കും സേവനനികുതി ബാധകമാണ്. ഇങ്ങനെ ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്തവര്‍ അധിക ചാര്‍ജ് ട്രെയ്‌നുകളിലെ ടിടിഇമാരെയോ ബുക്കിങ് ഓഫിസുകളിലോ നല്‍കിയ ശേഷം വേണം യാത്രചെയ്യാന്‍. ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകളില്‍ സര്‍വീസ് ടാക്‌സ് തിരിച്ചുനല്‍കില്ല.

കണ്‍സഷനല്‍ ടിക്കറ്റുകളില്‍ മൊത്തം ചാര്‍ജിന്റെ 30 ശതമാനമാണ് സേവന നികുതി. ടിക്കറ്റുകള്‍ റദ്ദാക്കുന്നവരില്‍നിന്നു സേവനനികുതി ഈടാക്കേണ്ടതില്ല എന്നു തീരുമാനിച്ചിട്ടുണ്ട്. കണ്‍സഷന്‍ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കു മൊത്തം നിരക്കിന്റെ 30 ശതമാനമാവും സേവനനികുതി.

തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എ. വിട്ടു നാളുകള്‍ക്കുള്ളിലാണു നിരക്കുവര്‍ധനയ്ക്കു റെയില്‍ മന്ത്രാലയം ഒരുങ്ങുന്നത്. റെയില്‍വേ കൈകാര്യം ചെയ്തിരുന്ന തൃണമൂല്‍ സേവനനികുതി ഏര്‍പ്പെടുത്തുന്നതിന് എതിരായിരുന്നു.

2012ലെ ധനബില്ല് അനുസരിച്ച് എ.സി. ക്ലാസുകളില്‍ യാത്ര ചെയ്യുന്നവരെ സേവനനികുതിയുടെ കീഴില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ തുടര്‍ന്നു മരവിപ്പിച്ചിരിക്കുകയായിരുന്നു. ക യാത്രക്കൂലി വര്‍ധിപ്പിച്ചതിന്റെ പേരില്‍ തൃണമൂല്‍ നേതാവ് ദിനേശ് ത്രിവേദിക്കു മന്ത്രിസ്ഥാനം നഷ്ടമായി.

ചരക്കൂകൂലിക്കു സേവ നനികുതി 2009-10ലെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും അന്നത്തെ റെയില്‍മന്ത്രിയായിരുന്ന മമതാ ബാനര്‍ജി എതിര്‍ത്തതോടെ അതും നടപ്പായിരുന്നില്ല. സാമ്പത്തിക പരിഷ്‌കാരങ്ങളെ എതിര്‍ത്ത് തൃണമൂല്‍ മുന്നണി വിടുകയും 16 വര്‍ഷത്തിനു ശേഷം റെയ്ല്‍വേ ക്യാബിനറ്റ് മന്ത്രിസ്ഥാനം കോണ്‍ഗ്രസിനു കിട്ടുകയും ചെയ്തതോടെ ഈ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ക്കു തുടക്കം കുറിക്കുന്നു എന്നാണു സൂചന.

English summary
All AC train fares, freight tariff and cost of food at railway stations will go up from October 1 with the coming into force of service tax on them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X