പാകിസ്താനില്‍ നിന്ന് ബ്രിട്ടനിലേക്ക് ബസ് സര്‍വീസ്!

മിര്‍പുരില്‍ നിന്നും ആരംഭിയ്ക്കുന്ന യാത്ര ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കടന്നു പോകും. 210 ഡോളറാണു യാത്രാക്കൂലി. വിമാനക്കൂലിയെക്കാള്‍ കുറവാണിതെന്ന് കശ്മീരിലെ ഗതാഗത മന്ത്രി തഹിര്‍ ഖോഖെര്‍ ചൂണ്ടിക്കാട്ടുന്നു 1000 ഡോളറാണു വിമാനക്കൂലി.
പാക്കിസ്ഥാന്‍ വംശജര്‍ ഏറ്റവുമധികം താമസിക്കുന്ന നഗരമാണു ബെര്‍മിങ്ഹാം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ സര്‍വീസ് ആരംഭിക്കൂവെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്താനിലെ ഏറ്റവും അപകടം പിടിച്ച മേഖലയായ ബലൂചിസ്ഥാന്‍ പ്രവിശ്യ വഴിയാണു ബസ് കടന്നു പോകുന്നത്. താലിബന്‍ തീവ്രവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് ഇവിടം. ബലൂചിസ്ഥാനിലെ പ്രാദേശികഭരണകൂടം സുരക്ഷ ഉറപ്പാക്കാന്‍ തയാറാവമമെന്നും മന്ത്രി പറഞ്ഞു.
വിവിധ ബസ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications