Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാടിന് കാവേരിജലം നല്‍കണമെന്ന് സുപ്രീംകോടതി

Supreme Court
ദില്ലി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി വിധി. കാവേരി നദിയില്‍ നിന്ന് ഒക്‌ടോബര്‍ 20 വരെ ദിവസേന 9000 ഘനയടി ജലം വീതം തമിഴ്‌നാടിന് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

പ്രധാനമന്ത്രി അധ്യക്ഷനായ കാവേരി നദീജല അതോറിറ്റി കഴിഞ്ഞ ചൊവ്വാഴ്ച തമിഴ്‌നാടിന് ഇത്രയും ജലം വീതം ഒക്‌ടോബര്‍ 15 വരെ നല്‍കണമെന്ന് കര്‍ണാടകയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ണാടക തയ്യാറായില്ല. കേന്ദ്രം തമിഴ്‌നാടിന് അനുകൂലമായ നിലപാടെടുത്തുവെന്നായിരുന്നു കര്‍ണ്ണാടകയുടെ ആരോപണം.

കേസ് വീണ്ടും വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടു പോലും ജലം നല്‍കാന്‍ തയ്യാറാകാത്ത കര്‍ണാടകയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയാണ് ഇതില്‍ പരമാധികാരി. അദ്ദേഹത്തിന്റെ ഉത്തരവ് ധിക്കരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇത് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ടെന്നും കേസ് പരിഗണിക്കവേ കര്‍ണാടകയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+