പ്രവാസി മലയാളികളെ അവഗണിക്കുന്നു: വിഎസ്

പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ അവഗണിക്കുകയാണ്. അധികാരം ഒഴിയും മുമ്പ് കോടികള്‍ കീശയിലാക്കാനാണ് കേരളത്തിലെ മന്ത്രിമാര്‍ ശ്രമിക്കുന്നത്. ഇതിനിടെ അവര്‍ക്ക് പ്രവാസികളുടെ പ്രശ്‌നം പഠിക്കാന്‍ സമയമില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.
കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സിപിഎം മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കരിപ്പൂരില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
വേണ്ടത്ര ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേയ്ക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയ എയര്‍ ഇന്ത്യയുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഹജ്ജ് സര്‍വീസ് നടത്താനായാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ഇതോടെ വിസ കാലാവധി കഴിയാറായവരും അവധി കഴിഞ്ഞ് ജോലിയ്ക്ക് കയറേണ്ടവരുമായ ഒട്ടേറെ പ്രവാസി മലയാളികള്‍ ബുദ്ധിമുട്ടിലായിരുന്നു.












Click it and Unblock the Notifications