കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവയവദാനത്തില്‍ പ്രസിഡന്റും കലക്ടറും മാതൃകയായി

Google Oneindia Malayalam News

KV Mohan-Jameela
കോഴിക്കോട്: അവയവദാന ബോധവത്കരണരംഗത്ത് മാതൃകാപരമായ ഒരു കാല്‍വെപ്പ് കൂടി. ഉദ്‌ബോധനം പ്രസംഗത്തില്‍ മാത്രമല്ല, അത് ജീവിതത്തിലും യാഥാര്‍ത്ഥ്യമാക്കണമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയും കലക്ടര്‍ കെവി മോഹന്‍കുമാറും.

സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി അവയവദാനത്തിനായി ഡാറ്റാ ബാങ്ക് ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. 'സ്‌നേഹസ്പര്‍ശം ജീവല്‍ദാനം' എന്ന പേരിലാണ് ഡാറ്റാ ബാങ്ക് രൂപീകരിച്ചത്. പദ്ധതിക്ക് തുടക്കംകുറിച്ചുകൊണ്ട് സമ്മതപത്രം ജീവല്‍ദാനം കവീനര്‍ ഡോ.വി. ഇദ്രീസിന് കൈമാറി.

ഡാറ്റാ ബാങ്കില്‍ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ കളക്‌റുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി പരിശോധിക്കുകയും മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലയില്‍ മസ്തിഷ്‌ക മരണശേഷം അവയവ ദാനത്തിന് തയ്യാറാകുന്നവരുടെ ഒരു ഡാറ്റാ ബാങ്ക് രൂപീകരിക്കുകയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയില്‍ ജില്ലയില്‍ മുഴുവന്‍ ആളുകളും പങ്കാളികളാകണമ്െ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ മുഴുവന്‍ റസിഡന്റ്‌സ് അസോസിയേഷനുകളെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി. അപ്രതീക്ഷിതമായി മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ അവയവം രോഗം ബാധിച്ച വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ദാനം ചെയ്യാന്‍ സമ്മതമാണെന്ന ഉറപ്പു നല്‍കുതാണ് അവയവദാന സമ്മതപത്രം.

സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഏപ്രില്‍ മുതല്‍ ജില്ലയിലെ നിര്‍ധനരായ വൃക്കരോഗികളുടെ ഡയാലിസിസിന് മാസം 2000 രൂപ നല്‍കികൊണ്ടാണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ പ്രതിമാസം 500 രോഗികള്‍ക്കാണ് ഈ സഹായം നല്‍കിവരുത്.

English summary
Kozhikode Collector KV Mohankumar and District Panchayath President signed in Organ Donation letter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X