വ്യാജ സിഡി: വിദേശ മലയാളിയെ തിരയുന്നു
തിരുവനന്തപുരം: മലയാള സിനിമകളുടെ വ്യാജ സിഡികളുണ്ടാക്കി വിദേശരാജ്യങ്ങളില്‍ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയ്‌ക്കെതിരെ കേന്ദ്ര ഇന്റലിജന്‍സ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ലണ്ടനിലുള്ള വര്‍ക്കല സ്വദേശി പ്രേംകുമാര്‍(43)നെതിരെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
ആന്റി പൈറസി സെല്ലിന്റെ അഭ്യര്‍ഥന പ്രകാരമാണ് കേന്ദ്ര ഇന്റലിജന്‍സ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. മലയാള സിനിമകളുടെ പ്രിന്റുകള്‍ ബാംഗ്ലൂരിലുള്ള എച്ച്എംടി തീയേറ്റരില്‍ വച്ച് രഹസ്യമായി പ്രദര്‍ശിപ്പിച്ച് അവ മെമ്മറി കാര്‍ഡിലാക്കി ലണ്ടനിലുള്ള പ്രേംകുമാറിന് എ്ത്തിച്ചു കൊടുക്കുകയും അവിടെ വച്ച് വ്യാജ സിഡികള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നതെന്ന് ആന്റി പൈറസി സെല്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിന്റെ വ്യാജ സിഡിയുടെ ഉറവിടം തേടി നടത്തിയ അന്വേഷണമാണ് പ്രേംകുമാറിലെത്തിയത്. ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മലയാളത്തിലെ പുതിയ സിനിമകളുടെ വ്യാജ പ്രതികള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ ആന്റി പൈറസി സെല്‍ നടപടി ശക്തമാക്കിയിരുന്നു. ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിന്റെ വ്യാജപ്രതി നെറ്റിലിടുകയും കാണുകയും ചെയ്ത ആയിരത്തിലധികം ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിരുന്നു












Click it and Unblock the Notifications