തിരക്കഥാകൃത്ത് ടി എ ഷാഹിദ് അന്തരിച്ചു

ബാലേട്ടന്, നാട്ടുരാജാവ്, അലിഭായ്, മത്സരം, കാക്കി, മാമ്പഴക്കാലം, ബെന്‍ ജോണ്സണ്, രാജമാണിക്യം, പച്ചകുതിര, താന്തോന്നി എന്നി സിനിമകള്‍ക്കുവേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. പ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖ് സഹോദരനാണ്.
ഭാര്യ: ഷീബ, മക്കള്‍: അലീസ, അഖില.
വിടപറഞ്ഞത് കുടുംബബന്ധങ്ങളുടെ കഥാകാരന്
സഹോദരന് ടി. എ. റസാഖിന്റെ കണ്ടുകൊണ്ടാണ് ഷാഹിദും വളര്‍ന്നത്. ഉപ്പയുടെയും സുഹൃത്തിന്റെയും ആത്മബന്ധത്തിന്റെ കഥപറഞ്ഞ് റസാഖ് തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഷാഹിദും സിനിമ തന്നെയാണ് തന്റെ വഴിയെന്ന് ഉറപ്പിച്ചു. അങ്ങനെ കഥകളെഴുതി റസാഖിനെ കൊണ്ടുകാണിച്ചു. വേണ്ട നിര്‍ദേശങ്ങളും തിരുത്തലുകളും ചെയ്തുകൊടുത്ത് റസാഖും ഷാഹിദിനെ വളര്‍ത്തി.
ബാലേട്ടനിലൂടെയാണ് ഷാഹിദ് മലയാളത്തില്‍ അറിയപ്പെട്ടത്. വി.എം. വിനു എന്ന സംവിധായകന് മലയാളത്തിലെ സംവിധായകരുടെ നിരയില്‍ മുന്നിലേക്ക് സ്ഥാനം നല്കിയ ചിത്രമായിരുന്നു ബാലേട്ടന്. നിരവധി ചിത്രങ്ങള്‍ ഒന്നിച്ചു തകര്‍ന്ന് കരിയറില്‍ പ്രതിസന്ധിയിലായി നില്‍ക്കുകയായിരുന്ന മോഹന്‍ലാലിനും ബാലേട്ടന് വന്‍ തിരിച്ചുവരവിന് കളമൊരുക്കി. നൂറുദിവസമാണ് ഈ ചിത്രം തിയേറ്ററില്‍ ഓടിയത്. അതോടെ ഷാഹിദും തിരക്കുള്ള തിരക്കഥാകൃത്തായി.
സഹോദരനെ പോലെ കുടുംബബന്ധങ്ങളുടെ കഥയായിരുന്നു ഷാഹിദും എഴുതിയത്. എല്ലാവരും ബാലേട്ടന് എന്നു വിളിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥന് ബാലചന്ദ്രന്. അയാളുടെ അച്ഛന്റെ പാപഭാരം ഏറ്റെടുക്കുന്നതും അതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നതുമായിരുന്നു കഥ.
മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലമായിരുന്നു പിന്നീട് ശ്രദ്ധേയമായ ചിത്രം. അതും കുടുംബ ബന്ധങ്ങളുടെ കഥയായിരുന്നു. പക്ഷേ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ അന്‍വര്‍ റഷീദ് എന്ന പുതിയ സംവിധായകന് ജനിച്ച രാജമാണിക്യത്തിലൂടെ ഷാഹിദ് തിരിച്ചെത്തി. മലയാള സിനിമയിലെ നാഴികക്കല്ലായിരുന്നു രാജമാണിക്യം. മമ്മൂട്ടിയുടെ കരിയറിലും ഈ ചിത്രം നിര്‍ണായകമായി. കോമഡി തനിക്കും വഴങ്ങുമെന്ന് മമ്മൂട്ടി തെളിയിച്ചത് ഈ ചിത്രത്തിലൂടെയയിരുന്നു.
പിന്നീട് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളൊന്നും ചെയ്യാന്‍ ഷാഹിദിനു സാധിച്ചില്ല. മോഹന്‍ലാല്‍ നായകനായ അലി ഭായ്, പൃഥ്വിരാജിന്റെ താന്തോന്നി, കലാഭവന്‍ മണിയുടെ മല്‍സരം, ബെന്‍ ജോണ്സണ് എന്നിങ്ങനെ ആവറേജ് ഹിറ്റുകളായിരുന്നു ഹാഹിദിന്റെത്.
സ്വന്തമായി ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു. പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയായിരുന്നു ഷാഹിദിന്റെ വേര്‍പാട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications