ഹിനയും ബിലാവലും ഫത്‍വ ഭീഷണിയില്‍

ഹിനി റബ്ബാനിയും ബിലാവല്‍ ഭൂട്ടോയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന് ബംഗ്ലാദേശ് ആസ്ഥാനമായുള്ള ബ്ലിറ്റ്‌സ് ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 11 വയസിനു മൂത്ത ഹിനയുമായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒളിച്ചോടാന്‍ ബിലാവല്‍ പദ്ധതി തയാറാക്കിയെന്നും സംഭവമറിഞ്ഞ സര്‍ദാരി ബിലാവലിനെ ഗുണദോഷിക്കുകയും കര്‍ശനമായി താക്കീത് ചെയ്യുകയുമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു മക്കളുടെ അമ്മയായ ഹിനയുമായുള്ള മകന്റെ ബന്ധം പുറത്തറിഞ്ഞാല്‍ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് സര്‍ദാരി കരുതുന്നത്. എന്നാല്‍ എന്തുവന്നാലും ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ ബിലാവലും ഹിനയും തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
നിലവില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കൊപ്പം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രതിനിധിയായി പങ്കെടുക്കുകയാണ് ഹിന. ഇതിനിടെ പ്രണയകഥ കെട്ടിച്ചമച്ചതാണെന്നും ഹിനയെ അപകീര്‍ത്തിപ്പെടുത്തുക എന്നാതാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നും ആരോപിച്ച് ഹിനയുടെ ഭര്‍ത്താവ് ഫിറോസ് ഗുല്‍സാര്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications