കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിനയും ബിലാവലും ഫത്‍വ ഭീഷണിയില്‍

  • By Nisha Bose
Google Oneindia Malayalam News

Hina Rabbani,
ഇസ്ലാമാബാദ്: പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയ്ക്കും അസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയ്ക്കും എതിരെ ഫത്‍വ പുറപ്പെടുവിക്കാന്‍ ഇസ്ലാമിക സംഘടനകള്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ബംഗ്ലാദേശ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫത്‍വ പുറപ്പെടുവിയ്ക്കുമെന്ന് അറിയിച്ച മുസ്ലീം സംഘടനകളുടെ പേരോ മറ്റ് വിവരങ്ങളോ പത്രം പുറത്തുവിട്ടിട്ടില്ല.

ഹിനി റബ്ബാനിയും ബിലാവല്‍ ഭൂട്ടോയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന് ബംഗ്ലാദേശ് ആസ്ഥാനമായുള്ള ബ്ലിറ്റ്‌സ് ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 11 വയസിനു മൂത്ത ഹിനയുമായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒളിച്ചോടാന്‍ ബിലാവല്‍ പദ്ധതി തയാറാക്കിയെന്നും സംഭവമറിഞ്ഞ സര്‍ദാരി ബിലാവലിനെ ഗുണദോഷിക്കുകയും കര്‍ശനമായി താക്കീത് ചെയ്യുകയുമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു മക്കളുടെ അമ്മയായ ഹിനയുമായുള്ള മകന്റെ ബന്ധം പുറത്തറിഞ്ഞാല്‍ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് സര്‍ദാരി കരുതുന്നത്. എന്നാല്‍ എന്തുവന്നാലും ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ ബിലാവലും ഹിനയും തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

നിലവില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കൊപ്പം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രതിനിധിയായി പങ്കെടുക്കുകയാണ് ഹിന. ഇതിനിടെ പ്രണയകഥ കെട്ടിച്ചമച്ചതാണെന്നും ഹിനയെ അപകീര്‍ത്തിപ്പെടുത്തുക എന്നാതാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നും ആരോപിച്ച് ഹിനയുടെ ഭര്‍ത്താവ് ഫിറോസ് ഗുല്‍സാര്‍ രംഗത്തെത്തിയിരുന്നു.

English summary
If recent reports are to be believed then Pakistani Foreign Minister Hina Rabbani Khar is likely to face the ire of fundamentalists over her alleged affair with President Asif Ali Zardari’s son Bilawal Bhutto Zardari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X