അല്‍ത്തമാസ് കബീര്‍ പുതിയ ചീഫ് ജസ്റ്റിസ്

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ുപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വിരമിച്ച ചീഫ് ജസ്റ്റിസ് എസ്‌എച്ച് കപാഡിയ തുടങ്ങിയവര്‍ ദില്ലിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
2013 ജൂലൈ 19വരെ അല്‍ത്തമാസ് കബീര്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. എസ്‌എച് കപാഡിയ വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹം ചുമതല ഏറ്റിരിക്കുന്നത്. 1948ല്‍ കൊല്‍ക്കത്തയിലാണ് 64കാരനായ അല്‍ത്തമാസിന്റെ ജനനം.
കൊല്‍ക്കത്ത ജില്ലാ കോടതിയിലാണ് അല്‍ത്തമാസ് കബീറിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1990ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജിയായി സ്ഥാനമേറ്റു. 2005 ജനുവരിയില്‍ ജാര്‍ഗണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2005 സെപ്‌റ്റംബറില്‍ സുപ്രീം കോടതി ജഡ്‌ജിയായി ഉയര്‍ന്നു.












Click it and Unblock the Notifications